വല്ലച്ചിറ: പുതുക്കി പണിത വല്ലച്ചിറ സെന്റ് തോമസ് പള്ളിയുടെ കൂദാശകർമവും തിരുനാൾ കൊടിയേറ്റവും ഞായറാഴ്ച നടക്കും.
അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ 29ന് രാവിലെ ഒന്‍പതിന് ദേവാലയ കൂദാശകർമവും തുടർന്ന് ദിവ്യബലി അർപ്പണവും നടക്കും. ദിവ്യബലിക്കുശേഷം പുനർനിർമിച്ച കൊടിമരം വെഞ്ചരിപ്പിനും തുടർന്ന് തിരുനാൾ കൊടിയേറ്റ ചടങ്ങിനും ആർച്ച് ബിഷപ് നേതൃത്വം നൽകും. വെഞ്ചരിപ്പു ദിനമായ 29ന് കൂദാശകർമത്തിനു മുന്നോടിയായി രാവിലെ ആർച്ച് ബിഷപ്പിനെയും പാലയൂരിൽനിന്നു കൊണ്ടുവരുന്ന ദീപശിഖ പ്രയാണത്തെയും ഇടവകാതിർത്തിയായ പൂച്ചിന്നിപ്പാടം സെന്ററിൽ നിന്ന് വാഹന അകന്പടിയോടെ സ്വീകരിക്കും. ഇടവക വികാരി ഫാ. ജെൻസ് തട്ടിൽ നേതൃത്വം നൽകും.
വൈകീട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. ജെൻസ് തട്ടിൽ അധ്യക്ഷത വഹിക്കും. ദേവാലയ കൂദാശദിനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എംപി നിർവഹിക്കും. ഡയറക്ടറി പ്രകാശനം പുതുക്കാട് എംഎൽഎ കെ.കെ. രാമചന്ദ്രൻ നിർവഹിക്കും.
പരിപാടികളുടെ വിജയത്തിനായി കെ.പി. ഫ്രാൻസിസ് ജനറൽ കൺവീനറും പി.വി. ജോൺസൺ ജോയിന്റ് ജനറൽ കൺവീനറുമായി 151 അംഗങ്ങളുള്ള ജനറൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിക്കും. പരിപാടികളുടെ വിജയത്തിനായി തൊമ്മി പിടിയത്ത്, കെ.എ. പൊറിഞ്ചു, പി.പി. ജോഷി, ഇ.എസ്. ആന്റണി, പി.എ. ദേവസി, പി.ടി. ആന്റണി, റാഫേൽ മൊയിലൻ, ബാബു മേച്ചേരിപ്പിടി, സി. ഷീല തോമാസ്, സിജോ പിടിയത്ത്, പി.ടി. ലോനപ്പൻ, കെ.എ. ഈനാശു, പോൾസണ്‍ കുത്തോക്കാരൻ എന്നിവരടങ്ങുന്ന പള്ളി നിർമാണ കമ്മിറ്റികളും പ്രവർത്തിച്ചുവരുന്നു.