തൃപ്പൂണിത്തുറ: ജല അഥോറിറ്റിയുടെ മെയിൻ പൈപ്പ് ലൈനിന്റെ വാൽവ് തകരാറിലായതിനെ തുടർന്ന് ഇന്ന് തൃപ്പൂണിത്തുറ ടൗണിലും തെക്കുംഭാഗത്തും ജലവിതരണം മുടങ്ങും.
ഇന്നലെ രാത്രി 7.30 ഓടെ എരൂർ ആസാദിലെ വാട്ടർ ടാങ്കിൽ നിന്നും വെള്ളം ഓവർ ഫ്ലോ ചെയ്ത് താഴേയ്ക്ക് വീണതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്എൻ ജംഗ്ഷനിലെ വാൽവിന്റെ ഷട്ടർ വീണതായി കണ്ടെത്തിയത്. ഇതോടെ തൃപ്പൂണിത്തുറ ഭാഗത്തേയ്ക്കുള്ള പമ്പിംഗ് നിർത്തി വച്ചു. എരൂർ ഭാഗത്തേക്ക് പമ്പിംഗ് തുടങ്ങുകയായിരുന്നു.
ഇന്നു തന്നെ അറ്റകുറ്റപ്പണികൾ നടത്തി ജലവിതരണം സാധാരണ ഗതിയിലാക്കാനുള്ള നടപടികളെടുക്കുമെന്ന് ജല അഥോറിറ്റി അധികൃതർ അറിയിച്ചു.