കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് ഒരുക്കമായ നൊവേന ഇന്നാരംഭിക്കും. ഫെബ്രുവരി നാലു മുതൽ ആറുവരെയാണ് തിരുനാൾ.
ഫെബ്രുവരി മൂന്നിന് വൈകിട്ട് 05.30ന് വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി തിരുനാള്‍ കൊടിയേറ്റും. നാലിന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍. രാവിലെ ആറിനും ഏഴിനും തിരുസ്വരൂപത്തില്‍ അമ്പും മുടിയും ചാര്‍ത്തല്‍, കുര്‍ബാന, നിത്യസഹായ മാതാവിന്റെ നൊവേന, തുടര്‍ന്ന് പള്ളിയില്‍നിന്ന് വീടുകളിലേക്ക് അമ്പ് എഴുന്നുള്ളിക്കല്‍. വൈകിട്ട് അഞ്ചിന് തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം. അഞ്ചിന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍. രാവിലെ ആറിനും 09.30നും കുര്‍ബാന. വൈകിട്ട് 05.30ന്ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം. ആറിന് വൈകിട്ട് ആറിന് മരിച്ചവരുടെ ഓര്‍മക്കായി പാട്ടുകുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. നാടകം.