കൊച്ചി: പിഎസ്സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച യുപിഎസ്ടി അധ്യാപകരുടെ നിയമനത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നിന്നു സ്വജന പക്ഷപാതവും ക്രമക്കേടും നടത്തിയതായി കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആരോപിച്ചു. നാലു മാസം പ്രായമുള്ള കുട്ടികളുള്ള അധ്യാപകർക്കു സമീപ പ്രദേശങ്ങളിൽ നിയമനം നൽകണമെന്ന സാമാന്യ മര്യാദ കാണിക്കാൻ ഡെപ്യൂട്ടി ഡയറക്ടർ തയാറായില്ല.
ഒരു സംഘടനയിൽ ചേരാൻ തയാറാകാതിരുന്ന ഉദ്യോഗാർഥികളെ ഭീഷണിപ്പെടുത്തിയതും വെല്ലുവിളിച്ചതും ഡെപ്യൂട്ടി ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുത്തില്ല. ആ ഉദ്യോഗാർഥികളെ ജില്ലയുടെ കിഴക്കേ അറ്റത്ത് നിയമിച്ചത് അനീതിയാണ്. പൊതു വിദ്യാഭ്യാസരംഗം രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരേ നിയമപരമായും ജനാധിപത്യപരമായും പോരാടുമെന്നും കെപിഎസ്ടിഎ ഭാരവാഹികൾ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, തോമസ് ഹണി, എം.എം. മൈക്കിൾ എന്നിവർ ഡിഡിയുടെ ചേബറിലെത്തി പ്രതിഷേധിച്ചു.