കൊച്ചി: വൈപ്പിന്‍ ദ്വീപില്‍ നിന്ന് എറണാകുളം നഗരത്തിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നാളെ ആരംഭിക്കും. രാവിലെ 8.30ന് ഗോശ്രീ ജംഗ്ഷനില്‍ മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്യും. കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഹൈബി ഈഡന് എംപി, ഗതാഗത വകുപ്പ് സെക്രട്ടറിയും കെഎസ്ആര്‍ടിസി സിഎംഡിയുമായ ബിജു പ്രഭാകര്‍, കെഎസ്ആര്‍ടിസി ക്ലസ്റ്റര്‍ ഓഫീസര്‍ സാജന് വി. സ്കറിയ, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.
വൈപ്പിന്‍ മേഖലയില്‍ നിന്ന് നഗരത്തിലേക്കുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന വിധത്തിലാണ് ഗതാഗത വകുപ്പ് ബസുകള്‍ ക്രമീകരിക്കുന്നത്. സ്വകാര്യബസുകളുടെ നഗരപ്രവേശനത്തിന് സാങ്കേതിക, നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട യോഗം ഈ മാസം 31ന് രാവിലെ 11ന് ഓച്ചന്തുരുത്ത് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.