കൊച്ചി: ബ്രഹ്മപുരത്തേക്കുള്ള പൊതുറോഡിന്റെ നവീകരണത്തിന് തുക അനുവദിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കൊച്ചി മേയര്‍. മാലിന്യനീക്കം തടസപ്പെട്ട് ജനം കൗണ്‍സിലര്‍മാരെ തെരുവില്‍ തടഞ്ഞു നിര്‍ത്തേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാണ് അടിയന്തിരമായി തുക അനുവദിച്ചതെന്നും ഡിവിഷനുകളിലെ നന്നാക്കേണ്ട റോഡുകള്‍ക്ക് പണം അനുവദിക്കാന്‍ ആവശ്യമായ മാര്‍ഗം സ്വീകരിക്കുമെന്നും മേയര്‍ എം. അനില്‍കുമാര്‍ വ്യക്തമാക്കി. പ്ലാന്‍ ഫണ്ട് പദ്ധതികളുടെ അംഗീകാരത്തിനുള്ള അവസാന ദിവസമായ ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്.
റോഡ് അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കിയില്ലെങ്കില്‍ മാലിന്യ വാഹനങ്ങള്‍ തടയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് അറിയിച്ചു. മാത്രമല്ല, റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ വാഹന സഞ്ചാരം ദുഷ്കരമാണെന്നുകാട്ടി പ്രദേശത്തെ വൈദ്യുതി വകുപ്പ് ഓഫീസിലെ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. വേഗത്തില്‍ പ്രശ്നം പരിഹരിക്കേണ്ടതായതിനാലാണ് പ്ലാന്‍ ഫണ്ടില്‍ ലഭിച്ച 1.28 കോടിയില്‍ 1.10 കോടി രൂപ റോഡ് നിര്‍മാണത്തിനായി അനുവദിച്ചതെന്നും മേയര്‍ പറഞ്ഞു.
ഡിവിഷന് റോഡുകളുടെ നിര്‍മാണത്തിനു പോലും ആവശ്യമായ തുക അനുവദിക്കാത്ത സാഹചര്യത്തില്‍ നഗരസഭയ്ക്കു പുറത്തുള്ള പൊതുറോഡിന് പണം അനുവദിച്ചതിനെതിരേ കൗണ്‍സിലില്‍ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ജനകീയാസൂത്രണ പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയതിനെയും പ്രതിപക്ഷാംഗങ്ങള്‍ ചോദ്യം ചെയ്തു. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ക്ക് 4.16 കോടി രൂപ അനുവദിച്ചപ്പോള്‍, പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകള്‍ക്ക് 80 ലക്ഷം രൂപ മാത്രമാണ് അനുവദിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
പല വാര്‍ഡുകളിലും ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയശേഷം രണ്ടാംഘട്ടം മുടങ്ങികിടക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.