കരുമാലൂർ: ജീർണിച്ച മരം കടപുഴകി വീണു. വൻ ദുരന്തം ഒഴിവായി. ആളപായമില്ല. ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. മാഞ്ഞാലി പാലത്തിന് സമീപമാണ് ജീർണിച്ച മരം കടപുഴകി വീണത്. സ്കൂൾ വിടുന്ന തിരക്കേറിയ സമയത്താണ് സംഭവം നടന്നത്. ജീർണാവസ്ഥയിലായ മരം റോഡിലേക്ക് മറിഞ്ഞ് വീണതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു.
പറവൂരിൽ നിന്നും അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി പൊലീസിന്റെയും നാട്ടുകാരുടേയും സഹായത്തോടെ മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശത്ത് മറ്റു ചില മരങ്ങളും അപകടവസ്ഥയിലാണ്. മാസങ്ങൾക്കു മുമ്പ് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. തിരക്കേറിയ പറവൂർ- എയർപോർട്ട് റോഡിലൂടെ നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്.അപകടാവസ്ഥയിലായ മുഴുവൻ മരങ്ങളും മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.