തൃപ്പൂണിത്തുറ: സംസ്ഥാന കൃഷി വകുപ്പ് ആസൂത്രണം ചെയ്യുന്ന നമ്മളും കൃഷിയിലേക്ക് പദ്ധതിയിൽ സംസ്ഥാന വെയർഹൗസിംഗ് കോർപറേഷനും പങ്കാളിയായി.
ഇതിന്റെ ഭാഗമായി കോർപറേഷന്റെ കീഴിൽ കേരളമൊട്ടാകെയുള്ള വിവിധ വെയർഹൗസുകളിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃപ്പൂണിത്തുറ പേട്ടയിലുള്ള കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ കോർപറേഷൻ ചെയർമാൻ മുത്തുപാണ്ടി നിർവഹിച്ചു.
കോർപറേഷൻ മാനേജിംഗ് ഡയറക്ടർ അനിൽദാസ്,ഡിവിഷൻ കൗൺസിലർ ഡോ. ഷൈലജ, പൂണിത്തുറ ഹരിത സൊസൈറ്റി പ്രസിഡന്റ് വി.പി. ചന്ദ്രൻ, തൊഴിലാളി യൂണിയൻ സെക്രട്ടറി സുരേഷ് സുന്ദരം, സിഎഫ്എസ് മാനേജർ ആർ. ബിജു തുടങ്ങിയവർ പ്രസംഗിച്ചു.