കോലഞ്ചേരി: ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഈ വർഷവും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിന്റെ സാന്നിധ്യം. കോളജിലെ എൻസിസി യൂണിറ്റ് കേഡറ്റായ കോർപറൽ അനന്ദു കമലിനാണ് പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.
മൂന്ന് പ്രീ റിപ്പബ്ലിക് ദിന എൻസിസി ക്യാമ്പുകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അനന്ദുവിനു സെലക്ഷൻ ലഭിച്ചത്. ലഫ്. ജിൻ അലക്സാണ്ടറാണ് സെന്റ് പീറ്റേഴ്സ് കോളജ് എൻസിസി യൂണിറ്റിനെ നയിക്കുന്നത്. ഈ വർഷം കോളജിനെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുവാൻ സാധിച്ചത് കോളജിനു അഭിമാനമാണെന്ന് പ്രിൻസിപ്പൽ ഷാജു വർഗീസ് അറിയിച്ചു.
രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർഥിയാണ് അനന്ദു. വളയൻചിറങ്ങര തട്ടയത്തുമാലിൽ ടി.വി. കമലസനന്റെയും മിനിമോളുടെയും മകനാണ് അനന്ദു.