മുവാറ്റുപുഴ: ദേശീയ ബാലിക ദിനാചരണത്തിന്റെ ഭാഗമായി നിർമല ഫാർമസി കോളജിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചു. കോളജിലെ വുമണ്‍ സെല്ലിന്റെയും ജെസിഐയുടെയും നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ് പദ്ധതികളെകുറിച്ച് സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും നിർമല ഫാർമസി കോളജിലും വുമണ്‍ സെൽ അംഗങ്ങൾ ക്ലാസുകൾ നൽകുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് പുല്ലോപിള്ളിൽ, പ്രിൻസിപ്പൽ ആർ. ബത്മനാഭൻ, വുമണ്‍ സെൽ കോ ഓർഡിനേറ്റർ സിനി ബേബി, അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.