കൊച്ചി: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. കാക്കനാട് രാജഗിരി വാലി പാണ്ടിയത്ത് വീട്ടില്‍ ഗോപാലകൃഷ്ണന് (63) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്. ചങ്ങമ്പുഴ മെട്രോ സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് ഇയാള്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞ ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എളമക്കര സിഐ സനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.