ആഘോഷത്തോടനുബന്ധിച്ചു ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ രാജ്യസഭാ എം.പി അൽഫോൻസ് കണ്ണന്താനവും മാനുവൽ മലബാർ ജൂവലേഴ്സ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മാനുവൽ മെഴുക്കനാലും മുഖ്യാതിഥികളായിരുന്നു. വൈസ് പ്രസിഡന്റും ജനറൽ കണ്‍വീനറുമായ മണികണ്ഠൻ കെ.വി, വൈസ് പ്രസിഡന്റ് കെ ജി രാഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ ടോണി, ട്രഷറർ മാത്യു ജോസ്, പൂക്കളം കണ്‍വീനറും ജോയിന്റ് ട്രഷറുമായ പി എൻ ഷാജി തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ടിന്റുമോൾ ജോസഫ് ആയിരുന്നു അവതാരിക.
ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡോ ലില്ലി ജോർജ്ജ്, ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം യു. രാധാകൃഷ്ണൻ, വി.ജി. രാമണദാസ് എന്നിവർക്ക് സമ്മാനിച്ചു.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ അസി. കമാൻഡൻറ് പി.വി. ഗിരിവസൻ, ഡൽഹി പോലീസ് സബ് ഇൻസ്പെക്ടർ വി.സി. ചാക്കോ, ഒളിന്പ്യൻ അമോജ് ജേക്കബ് എന്നിവരെയും കോവിഡ് പ്രതിരോധത്തിൽ സജീവമായി പങ്കെടുത്ത ആരോഗ്യപ്രവർത്തകരായ ജൂനാ വിൽസണ്‍, ടിൻസി മോൾ, ഒ.എസ.് ധന്യ, ബേസിൽ ജോസഫ്, ഡൽഹി പോലീസ് അസി. സബ് ഇൻസ്പെക്ടർമാരായ പി.എൻ. രാജൻ, വി.ആർ ഷിബു എന്നിവരേയും രക്തദാദാക്കളായ ബ്ലഡ് ഡോണേഴ്സ് കേരള, ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം (ബിപിഡി) കേരള എന്നീ കൂട്ടായ്മകളെയും ചടങ്ങിൽ ആദരിച്ചു.
പഠന മികവിനുള്ള ഡിഎംഎ - സലിൽ ശിവദാസ് അക്കാദമിക് എക്സലൻസ് പുരസ്കാരം മയൂർ വിഹാർ ഫേസ്-2 ഏരിയയിലെ കെൽവിൻ ടോം ജോസഫ് (സയൻസ്), വസുന്ധര എൻക്ലേവ് ഏരിയയിലെ അനന്യാ നായർ ഹ്യുമാനിറ്റിക്സ്), ദിൽഷാദ് കോളനി ഏരിയയിലെ അഞ്ജലി ജയൻ (കോമേഴ്സ്) എന്നിവർക്കും സമ്മാനിച്ചു.
ചെറുതാഴം കുഞ്ഞിരാമൻ മാരാരുടെ നേതൃത്വത്തിൽ നടത്തിയ രംഗപൂജയോടെ കലാപരിപാടികൾ ആരംഭിച്ചു. കൾച്ചറൽ കമ്മിറ്റി കണ്‍വീനർ അജികുമാർ മേടയിലിന്റെ ആഭിമുഖ്യത്തിൽ ആർ കെ പുരം, ദിൽഷാദ് കോളനി, വസുന്ധര എൻക്ലേവ്, ജനക് പുരി, വികാസ്പുരി-ഹസ്തസാൽ, വിനയ് നഗർ-കിദ്വായ് നഗർ തുടങ്ങിയ ഏരിയകളിലെ കലാകാര·ാർ അവതരിപ്പിച്ച ദൃശ്യ ശ്രാവ്യ കലാവിരുന്ന് ആവണി നിലാവിനു ചാരുത പകർന്നു.
പരിപാടികൾ യൂ ട്യൂബ് https://youtu.be/2O99E-fiMfI എന്ന ലിങ്കിൽ ലഭ്യമാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി