മൂന്നാര്‍: കാട്ടാനയെ കണ്ടു വിരണ്ടോടുന്നതിനിടെ വീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. ഇടമലക്കുടി ഷെഡുകുടി സ്വദേശിയായ അംബിക (36) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോജില്‍ ചികിത്സയിലായിരുന്നു.
ഈ മാസം ആറിനായിരുന്നു സംഭവം. ഏഴുമാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ആശുപത്രിയില്‍ എത്തിക്കുവാന്‍ വൈകിയതോടെ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു.
അപകടം നടന്ന സ്ഥലത്തുനിന്നു കാനനപാതയിലൂടെ ആശുപത്രിയിലെത്തിക്കാന്‍ പത്തു മണിക്കൂര്‍ വേണ്ടിവന്നു. രാവിലെ എട്ടോടെ തോട്ടില്‍ കുളിക്കാന്‍ പോകുന്നതിനിടെയാണ് ആനയെ കണ്ടത്. തിരിഞ്ഞ് ഓടുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിച്ചിറങ്ങിയ ബന്ധുക്കളാണ് പരിക്കേറ്റ നിലയില്‍ അംബികയെ കണ്ടെത്തിയത്.
രക്തസ്രാവമുണ്ടായതോടെ ബോധം നശിച്ച നിലയിലായിരുന്നു. ഉടന്‍തന്നെ ഇടമലക്കുടി പ്രാഥമിക കേന്ദ്രത്തില്‍ എത്തിച്ചു ചികിത്സ നല്‍കിയിരുന്നു.