+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​ന്പ​നി​ൽ നാ​ളെ വ​ടം​വ​ലി മ​ത്സ​രം

ചെ​റു​തോ​ണി: ജി​ല്ല​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ ക​രി​ന്പ​നി​ൽ വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​രി​ന്പ​നി​ൽ നാ​ളെ വ​ടം​വ​ലി മ​ത്സ​രം
ചെ​റു​തോ​ണി: ജി​ല്ല​യു​ടെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ ക​രി​ന്പ​നി​ൽ വ​ടം​വ​ലി മ​ത്സ​രം ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 455 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രം. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ന​ൽ​കും. കൂ​ടാ​തെ അ​ന്‍​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി ഓ​വ​ര്‍ വെ​യി​റ്റ് മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ര്‍​ജ് പോ​ള്‍, മി​നി ജേ​ക്ക​ബ്, ആ​ന്‍​സി തോ​മ​സ്, ജേ​ക്ക​ബ് പി​ണ​ക്കാ​ട്ട്, ഡൊ​മി​നി​ക് പൂ​വ​ത്തി​ങ്ക​ല്‍, ജോ​ഷി വ​യ​ലി​ല്‍, ബേ​ബി കാ​ണ്ടാ​വ​ന​ത്തി​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ബഫർ സോൺ:
ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ

രാ​ജാ​ക്കാ​ട്: ബ​ഫ​ർ സോ​ണി​ൽ​നി​ന്നു ജ​ന​വാ​സ മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക, വ​ന്യ​മൃ​ഗ ശ​ല്യ​ങ്ങ​ളി​ൽ​നി​ന്നു ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക, ഏ​ല്ക്കാ​യു​ടെ​യും കു​രു​മു​ള​കി​ന്‍റെ​യും വി​ല​ത്ത​ക​ർ​ച്ച ത​ട​യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ജ​കു​മാ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു രാ​ജ​കു​മാ​രി ടൗ​ണി​ൽ ക​ർ​ഷ​ക പ്ര​തി​ഷേ​ധ​ക്കൂ​ട്ടാ​യ്മ ന​ട​ത്തും.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ക​ണ്ട​ത്തി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി ഇ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ, എം.​ജെ. കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.