കോണത്തുകുന്ന്: ഗവ. യുപി സ്കൂൾ ബാൻഡ് ടീമിനാവശ്യമായ വാദ്യോപകരണങ്ങൾ നൽകി നെല്ലിമുറ്റം പൂർവവിദ്യാർഥി സംഘടന. സ്കൂളിൽ ആരംഭിച്ച ബാൻഡ് ടീമിന് ആവശ്യമായ മുഴുവൻ വാദ്യോപകരണങ്ങളും പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ വാങ്ങി നൽകി.
സ്കൂൾ അങ്കണത്തിൽവച്ച് നെല്ലിമുറ്റം പ്രസിഡന്റ് എ.ആർ.രാമദാസ് ഉപകരണങ്ങൾ ടീമംഗങ്ങൾക്കു കൈമാറി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എ. ഷിഹാബ് അധ്യക്ഷനായി. പ്രധാനാധ്യാപിക പി.എസ്. ഷക്കീന, എം.കെ. മോഹനൻ, എം.എസ്. കാശി വിശ്വനാഥൻ, എം.എസ്. രഘുനാഥ്, ഗ്രീഷ്മ സ്റ്റീവ്, അബ്ദുൾ അസീസ് ഹാജി, കെ.എ. അനീഷ്, എം. ലീന, മനോജ് പാറക്കുളം, എ.വി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.