കാടുകുറ്റി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കതിരെ പൗര വിചാരണ ജാഥയുമായി കോണ്‍ഗ്രസ്. ചാലക്കുടി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗര വിചാരണ ജാഥയ്ക്ക് രണ്ടാം ദിവസമായ ഇന്നലെ കാടുകുറ്റിയിലും കൊരട്ടിയിലും ഉജ്ജ്വല വരവേൽപ്പ് നൽകി. രാവിലെ കാടുകുറ്റി ജംഗ്ഷനിൽ നിന്നാരംഭിച്ച ജാഥ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ഡി. വർഗീസ് അധ്യക്ഷനായി.
സനീഷ്കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. കെപിസിസി അംഗം ഷോണ്‍ പെല്ലിശേരി, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, ഡിസിസി ജനറൽ സെക്രട്ടറി ജെയിംസ് പോൾ, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തോമസ്. ഐ. കണ്ണത്ത്, പ്രോഗ്രാം കോ-ഒാർഡിനേറ്റർ അഡ്വ. ബിജു എസ്. ചിറയത്ത്, ഒ.എസ്. ചന്ദ്രൻ, ഷാഹുൽ പണിക്കവീട്ടിൽ, മുഹമ്മദ് ഹനീഫ് മേത്തർ, ഷിഫ സന്തോഷ്, ലീല സുബ്രഹ്മണ്യൻ, ടെഡി സിമേതി എന്നിവർ പ്രസംഗിച്ചു.