+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ത്തു​ക്കാവ് താ​ല​പ്പൊ​ലി ഭ​ക്തി​നി​ർഭരം

കൊ​ട​ക​ര: പു​ത്തു​ക്കാവ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ താ​ല​പ്പൊ​ലി ആ​ഘോ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കാ​വി​ൽ ദേ​ശ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ക്കൊ​ല്
പു​ത്തു​ക്കാവ് താ​ല​പ്പൊ​ലി ഭ​ക്തി​നി​ർഭരം
കൊ​ട​ക​ര: പു​ത്തു​ക്കാവ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ താ​ല​പ്പൊ​ലി ആ​ഘോ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.
കാ​വി​ൽ ദേ​ശ​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ക്കൊ​ല്ല​ത്തെ താ​ല​പ്പൊ​ലി ആ​ഘോ​ഷം ന​ട​ന്ന​ത്. രാ​വി​ലെ ക്ഷേ​ത്ര ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ശ്രീ​ഭൂ​ത​ബ​ലി, എ​ഴു​ന്ന​ള്ളി​പ്പ് എന്നിവ ഉ​ണ്ടാ​യി. ഉ​ച്ച​യ്ക്ക് ക​ലാ​പീ​ഠം ഹരീ ഷ് പ​ശു​പ​തി​യു​ടെ ചാ​ക്യാ​ർ ​കൂ​ത്ത് അ​ര​ങ്ങേ​റി.
ഉ​ച്ചക​ഴി​ഞ്ഞു ന​ട​ന്ന കാ​ഴ്ച​ശീവേ​ലി​യി​ൽ ഏ​ഴ് ആന​ക​ൾ അ​ണി​നി​ര​ന്നു. മ​ന്ദ​ലാം​കു​ന്ന് അ​യ്യ​പ്പ​ൻ തി​ട​ന്പേ​റ്റി. മേ​ള​ത്തി​ന് പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രും പ​ഞ്ച​വാ​ദ്യ​ത്തി​നു ചോ​റ്റാ​നി​ക്ക​ര സു​ഭാ​ഷ് നാ​രാ​യ​ണ​മാ​രാ​രും നേ​തൃ​ത്വം ന​ൽ​കി.
പാ​ണ്ടി​മേ​ളം, കേ​ളി, കൊ​ന്പ് പ​റ്റ് എ​ന്നി​വ​യും ഉ​ണ്ടാ​യി. ക്ഷേ​ ത്ര​ച്ച​ട​ങ്ങു​ക​ൾ​ക്കു ത​ന്ത്രി അ​ഴ​ക​ത്ത് ഹ​രി​ദ​ത്ത​ൻ ന​ന്പൂ​തി​രി, അ​ഴ​ക​ത്ത് ത്രി​വി​ക്ര​മ​ൻ ന​ന്പൂ​തി​രി, മേ​ൽ​ശാ​ന്തി ഹ​രി​കൃ​ഷ് ണ​ൻ എ​ന്പ്രാ​ന്തി​രി എ​ന്നിവ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.