മേലൂർ: സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നീതി ഹൈടെക് ലാബ്, ഇസിജി സെന്റർ എന്നിവയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിനു സഹകരണ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. ബാങ്ക് ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഇ.കെ. കൃഷ്ണൻ അധ്യക്ഷനാവും. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യതിഥിയാവും.
ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ആദരിക്കും. നവീകരിച്ച നീതി മെഡിക്കൽസിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാർ എം. ശബരീനാഥൻ നിർവഹിക്കും. മേലൂരിലുള്ള ഹെഡ് ഓഫീസിനോടു ചേർന്നാണു ലാബ് ആരംഭിക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണു ലാബ് പ്രവർത്തിക്കുകയെന്ന് പ്രസിഡന്റ് ഇ.കെ. കൃഷ്ണൻ, ടി.ജെ. പൗലോസ്, എൻ.ജി. സന്തോഷ്കുമാർ തുടങ്ങിയവർ പറഞ്ഞു.
അഡ്വ. ആതിര ദേവരാജൻ
അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്
അതിരപ്പിള്ളി: പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. ആതിര ദേവരാജൻ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ സിപിഐ അംഗമാണ്. പ്രതിപക്ഷം മത്സരിച്ചില്ല. എൽഡി എഫിലെ ധാരണയനുസരിച്ച് സിപിഎമ്മിലെ കെ.കെ. റിജേഷ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണു തെരഞ്ഞെടുപ്പുവേണ്ടി വന്നത്.