എറവ്: കാൻസർ മൂലം മുടി കൊഴിഞ്ഞു പോയ രോഗികൾക്ക് വിഗ്ഗ് നിർമിക്കാനായി എറവ് സെന്റ് തെരേസാസ് കപ്പൽപ്പള്ളി ഇടവകയിലെ വിദ്യാർഥിനികളും യുവതികളും അമ്മമാരും സ്വന്തം മുടി മുറിച്ച് ദാനം നൽകി. കപ്പൽപ്പള്ളി തിരുനാളിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തൃശൂർ അമല മെഡിക്കൽ കോളജിലേക്ക് മുടി ദാനം ചെയ്തത്. ഫാ.ജെയ്സൻ മുണ്ടൻ വേലി മുടികൾ ഏറ്റുവാങ്ങി. കപ്പൽപ്പള്ളി വികാരി ഫാ.റോയ് ജോസഫ് വടക്കൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ അഞ്ജലി, വിൻസെന്റ് ചിറയത്ത് എന്നിവർ പ്രസംഗിച്ചു.
മാതൃ വേദി അംഗങ്ങൾ, കൈക്കാരന്മാരായ ജോയി കുണ്ടുകുളം, ഫ്രാൻസിസ് പാവറട്ടിക്കാരൻ, ബിജു തോലത്ത് , സി.ഒ.വർഗീസ്, ജനറൽ കണ്‍വീനർ ജസ്റ്റിൻ ആന്റണി, കേന്ദ്രസമതി കണ്‍വീനർ ജെൻസണ് ജെയിംസ് എന്നിവർ പ്രസംഗിച്ചു.
മാതൃ വേദി അംഗങ്ങൾ, കൈക്കാരന്മാരായ ജോയി കുണ്ടുകുളം, ഫ്രാൻസിസ് പാവറട്ടിക്കാരൻ, ബിജു തോലത്ത് , സി.ഒ.വർഗീസ്, ജനറൽ കണ്‍വീനർ ജസ്റ്റിൻ ആന്റണി, കേന്ദ്രസമതി കണ്‍വീനർ ജെൻസണ് ജെയിംസ് എന്നിവർ പ്രസംഗിച്ചു.