പുഴയ്ക്കൽ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച ടി.ഡി. വിൽസനെ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്തു. പുഴക്കൽ ബ്ലോക്ക് പ്രസിഡന്റ് ആനി ജോസ് സത്യവാചകം ചൊല്ലിക്കൊടുത്തു.
വരണാധികാരി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം. ശബരിദാസൻ, ഉപ വരണാധികാരി പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ. അഫ്സൽ എന്നിവർ തെരഞ്ഞെടുപ്പു നടപടികൾക്ക് നേതൃത്വം നൽകി. അടാട്ട് ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് വിപിൻ വാടേരിയാട്ടിൽ, കേരള കോണ്ഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ്, ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥൻ, മുൻ അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ഒ. ചുമ്മാർ, ടി.ആർ. ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.