തൃശൂർ: ഓവർ ലോഡിന്റെ പേരിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ടോറസ് ലോറികളും ക്വാറികളും 27ന് പണിമുടക്കി കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് സംയുക്ത സമര സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ലോറികൾക്ക് ബോഡി നിർമിച്ചു നൽകുന്ന അളവിൽ സാധനങ്ങൾ കയറ്റാൻ അനുമതി നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
നിർമാണ മേഖല സ്തംഭിപ്പിച്ച് നടത്തുന്ന് സമരത്തിൽ നടപടിയുണ്ടായില്ലെങ്കിൽ മറ്റു സമര മാർഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും വ്യാപാരി വ്യവസായി സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ പറഞ്ഞു. ഘടകക്ഷികൾക്ക് ഈ വകുപ്പ് നൽകിയതിനാലാണ് ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
ടിപ്പർ എർത്ത് മൂവേഴ്സ് സമിതി, കേരള ടോറസ് ടിപ്പർ അസോസിയേഷൻ, സിമന്റ് പ്രോഡക്ട്സ് ഓണേഴ്സ് സമിതി, ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ, രജിസ്ട്രേഡ് മെറ്റൽ ക്രഷർ ഓണേഴ്സ് അസോസിയേഷൻ, കണ്സ്ട്രക്്ഷൻ മിഷണറി സമിതി എന്നീ സംയുക്ത സമര സമിതിയാണ് മാർച്ച് നടത്തുന്നത്. രാവിലെ പത്തിന് പടിഞ്ഞാറേ കോട്ടയിൽ നിന്ന് മാർച്ച് ആരംഭിക്കും. ധർണ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ സമരസമിതി ഭാരവാഹികളായ രാജൻ ഡയമണ്ട്, എം.വി ആന്റണി, ഷിന്റോ റാഫേൽ, ഡേവിസ് നെല്ലിപ്പിള്ളി എന്നിവരും പങ്കെടുത്തു.