ഇരിങ്ങാലക്കുട: നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിലിന്റെ ഫോർത്ത് സൈക്കിൾ അക്രഡിറ്റേഷനിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് 3.66 പോയിന്റോടെ എ++ ന്റെ സുവർണ നേട്ടം കൈവരിച്ചു.
നിലവിൽ കോളജിനുണ്ടായിരുന്ന എ ഗ്രേഡ് പദവിയിൽ നിന്ന് വൻ കുതിച്ചുചാട്ടമാണ് കലാലയം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽതന്നെ ഏറ്റവും കൂടുതൽ ഗ്രേഡ് പോയിന്റ് കരസ്ഥമാക്കിയ രണ്ടാമത്തെ വനിതാ കോളജും കേരളത്തിലെ ഒന്നാമത്തെ വനിതാ കോളജുമാണ് ഇപ്പോൾ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. 2019-20, 2020-21 അധ്യയന വർഷങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഇ ലേണിംഗ്് അവാർഡ് കോളജ് കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ഐഇഡിസിക്കുള്ള പുരസ്കാരവും കോളജിന് സ്വന്തമാണ്. ഇൻഡ്യൻ സ്റ്റുഡന്റ് പാർലമെന്റിൽ കോളജിന്റെ പ്രാതിനിധ്യം ഉണ്ടായിരുന്നു.
അസസ്മെന്റ് കാലയളവിൽ മൂന്നുവർഷം മികച്ച എൻഎസ്എസ് ഓഫീസർ, എൻഎസ്എസ് യൂണിറ്റ് എന്നിവയ്ക്കുള്ള പുരസ്കാരവും നാലുവർഷം മികച്ച എൻഎസ്എസ് വളണ്ടിയേഴ്സിനുള്ള പുരസ്കാരവും സർവകലാശാലാ തലത്തിൽ കോളജിന് ലഭിച്ചു.
ഗവേഷണ രംഗത്തും അതുല്യ സംഭാവനകളാണ് കോളജ് നൽകിയിട്ടുള്ളത്. കായിക രംഗത്തും നിരവധി നേട്ടങ്ങൾ കോളജ് കരസ്ഥമാക്കിയിട്ടുണ്ട്.
2022 ലെ കേരള കോളജ് ഗെയിംസിൽ ഓവറോൾ ചാന്പ്യൻമാരായിരുന്നു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്. ലൈബ്രറി, മലയാളം പുസ്തകങ്ങൾക്കു മാത്രമായി ഒരു ബുക്ക് ടവർ, പുരാലിപികളുടെയും സംഗീതം, കല, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങിയവയുടെയും സമന്വയമായ സ്ക്രിപ്റ്റ് ഗാർഡൻ, ഓപ്പണ്‍ ജിം, കൊച്ചിൻ മ്യൂസിയം, സുവോളജി മ്യൂസിയം, ഹെർബേറിയം, സിന്തറ്റിക് കോർട്ട്, മാനുസ്ക്രിപ്റ്റ് റിസർച്ച് ആൻഡ് പ്രിസർവേഷൻ സെന്റർ, ഗ്രീൻ മാറ്റ് ഐലാബ്, ബിസിനസ് ലാബ്, മീഡിയ ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങി അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന സജ്ജീകരണങ്ങളാണ് കോളജിൽ ഒരുക്കിയിരിക്കുന്നത്.
കോളജിൽ എൻസിസിയുടെ അന്പതാംവർഷം പ്രമാണിച്ചു പണിതീർത്ത അമർ ജവാൻ സ്മാരകം, ബൂട്ട് ഇൻക്യുബേഷൻ സെന്റർ, സൈക്കോ പാർക്ക് തുടങ്ങിയവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്. കായികരംഗത്ത് നിരവധി നേട്ടങ്ങൾ കോളജ് കരസ്ഥമാക്കിയിട്ടുണ്ട്. 2022 ലെ കേരള കോളജ് ഗെയിംസിൽ ഓവറോൾ ചാന്പ്യൻമാരായിരുന്നു.
രാജ്യാന്തര നിലവാരമുള്ള ഗവേഷണ പ്രബന്ധങ്ങളും സൈറ്റേഷൻ ഇൻഡക്സും ഇവിടത്തെ അധ്യാപന മികവിന്റെ നേർചിത്രങ്ങളാണ്. കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കോമേഴ്സ് എന്നീ റിസർച്ച് സെന്ററുകൾ മാത്രമല്ല സെൻട്രലൈസ്ഡ് റിസർച്ച് സംവിധാനമുള്ള ഗവേഷണ കേന്ദ്രവും ഇവിടെയുണ്ട്. കൂടാതെ താളിയോലകൾ, പുരാരേഖകൾ തുടങ്ങിയവയുടെ ഗവേഷണത്തിനായി പ്രവർത്തിക്കുന്ന മാനുസ്ക്രിപ്റ്റ് റിസർച്ച് സെന്ററിൽ അഞ്ചുലക്ഷത്തിലേറെ രേഖകളാണ് ഇതിനോടകം സംരക്ഷിച്ചു നൽകിയത്.
പ്രളയസമയത്ത് ഏറ്റവും പ്രധാന ആശ്രയമായിരുന്നു ഈ കേന്ദ്രം. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഈ കോളജിലെ പൂർവവിദ്യാർഥിനിയാണ്. ഡോ. സിസ്റ്റർ എലൈസയാണ് കോളജിന്റെ പ്രിൻസിപ്പൽ. ഡോ. സിസ്റ്റർ ബ്ലെസി, ഡോ. സിസ്റ്റർ ഫ്ളവററ്റ് എന്നിവർ വൈസ് പ്രിൻസിപ്പൽമാരാണ്.
ഡോ. നൈജിൽ ജോർജ് ആണ് ഐക്യുഎസി കോർഡിനേറ്റർ.