പട്ടിക്കാട്: പാണഞ്ചേരി പഞ്ചായത്തിലെ ആനപ്രേമികളുടെ കണ്ണും മനസും കവർന്നെടുത്ത വാര്യത്ത് ജയരാജ് എന്ന കുട്ടി കൊന്പൻ പുത്തൻകുളം ശിവൻ(16) ഓർമയായി.
നാട്ടാന ജന്മം നൽകിയ കുട്ടി കൊന്പൻ എന്ന പ്രത്യേകതയുള്ള ജയരാജ് ഇന്നലെ പുലർച്ചെയാണ് ചരിഞ്ഞത്. ഹൃദയാഘാതം ആണ് ചരിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫിസർ എം.കെ രഞ്ജിത്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.പി. അനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.എം ഷിറാസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആന ചികിത്സാ വിദഗ്ധൻ ഡോ. എം.ബി. ഗിരിദാസ് പരിശോധന നടത്തി. തുടർന്ന് ഉച്ചക്ക് 12ന് കോടനാട് ആനപരിശീലന കേന്ദ്രത്തിലേയ്ക്ക് പോസ്റ്റ് മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. കഴിഞ്ഞ നാലുവർഷമായി ആൽപ്പാറ സ്വദേശി കോടക്കാഞ്ചേരി കണ്ണൻ പാട്ടത്തിന് എടുത്തിരിക്കുകയായിരുന്നു.
ഡിസംബർ ഏഴിന് ആന്പല്ലൂർ കുണ്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് അവസാനമായി തിടന്പേറ്റിയത്. ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ആദ്യമായി ജയരാജ് തിടന്പേറ്റിയത്. 2007 ഏപ്രിൽ രണ്ടിന് കൊല്ലം ജില്ലയിലെ പുത്തൻകുളം ആന തറവാട്ടിൽ ആയിരുന്നു ജനനം. പുത്തൻകുളം ഷാജി 2006ൽ ബീഹാറിലെ സോണ്‍പൂർ മേഖലയിൽ നിന്നും കൊണ്ടുവന്ന ലക്ഷ്മിയാണ് അമ്മ. വടക്കൻ പറവൂർ പഴങ്ങാട്ട് ചെറിയപ്പിള്ളി വാര്യത്ത് ജെറോമിന്റെ ഉടമസ്ഥതയിലുള്ളതാണ് വാര്യത്ത് ജയരാജ് ഇപ്പോൾ. 2016 അദ്യമാസങ്ങളിലാണ് ആനയെ ജെറോം സ്വന്തമാക്കിയത്.