പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ജോളിറോവേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന ഡോ. എം.എസ്.നായർ മെമ്മോറിയൽ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് എറണാകുളം നാലു റണ്സിന് ജോളി റോവേഴ്സ് പെരിന്തൽമണ്ണയെയും പ്രതിഭ സി.സി കൊട്ടാരക്കര ഏഴു വിക്കറ്റിന് എരീസ് സി.സി പട്ടൗഡി പുനലൂരിനെയും പരാജയപ്പെടുത്തി.
ഇന്നു ഒന്നാംഘട്ടത്തിന്റെ അവസാന മത്സരത്തിൽ പ്രതിഭ സി.സി കൊട്ടാരക്കര മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് എറണാകുളത്തെ നേരിടും. രണ്ടാംഘട്ട മത്സരം 28നു ആരംഭിക്കും.
മഞ്ചേരി സഹകരണ ആർട്സ് കോളജ്
മെഗാ അലുംനി മീറ്റ്് 27ന്
മഞ്ചേരി: നാല്പതു വർഷം കൊണ്ടു മുപ്പതിനായിരത്തോളം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഏറനാട് കോ-ഓപ്പറേറ്റീവ് ആർട്സ് കോളജ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന മെഗാ അലുംനി മീറ്റ് നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. 1983-ൽ വാടക കെട്ടിത്തിൽ, തുടക്കമിട്ട സ്ഥാപനത്തിന് ഇന്നു വിശാലമായ കാന്പസും മൂന്നു നില കെട്ടിടവും സ്വന്തമായുണ്ട്. പുതിയ കോഴ്സുകൾ കൂടി ഉൾപ്പെടുത്തി കോളജ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി അഞ്ചേക്കർ വസ്തുവും പുതുതായി വാങ്ങിയിട്ടുണ്ട്.
27ന് വൈകീട്ട് മൂന്നിന് മെഗാ അലുംനിയുടെ സന്ദേശ വിളംബര ജാഥ കോളജ് പരിസരത്ത് നിന്നാരംഭിച്ച് എസ്എച്ച്ബിടി പരിസരത്ത് സമാപിക്കും. 29ന് രാവിലെ പത്തിനു കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജയരാജ് ഉദ്ഘാടനം ചെയ്യും.
അഡ്വ. യു.എ ലത്തീഫ് എംഎൽഎ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഗീതാ രവീന്ദ്രൻ, എൻഎസ്എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ജ്യോതി ലക്ഷ്മി, യൂണിറ്റി കോളജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ബഷീർ, യൂണിവേഴ്സിറ്റി സിൻഡിക്കറ്റംഗം അഡ്വ. ടോം കെ. തോമസ് എന്നിവർ സംബന്ധിക്കും.