ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നുമില്ലെങ്കിൽ 2018 മാർച്ച് 9ന് പൂമരം റിലീസ് ചെയ്യും. 2018ന്ന് വെച്ചില്ലെങ്കിൽ "എല്ലാ വർഷവും മാർച്ച് 9 ഉണ്ടല്ലോന്ന് ' പറയൂന്നറിയാം അതോണ്ടാ. എന്ന് രസകരമായൊരു കുറിപ്പും കാളിദാസ് പങ്കുവെച്ചിട്ടുണ്ട്.
മുന്പ് പുറത്തുവിട്ട ചിത്രത്തിലെ രണ്ട് ഗാനങ്ങൾക്കും ആരാധകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. എങ്കിലും റിലീസ് നീട്ടിക്കൊണ്ടുപോയതു കാരണം ചിത്രം നിരവധി ട്രോളുകൾക്ക് ഇരയായിരുന്നു. ആക്ഷൻ ഹീറോ ബിജുവിനു ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം.
ലൈംലൈറ്റ് സിനിമാസിനു വേണ്ടി എബ്രിഡ് ഷൈൻ, പോൾ വർഗീസ് എന്നിവരാണ് സിനിമ നിർമിക്കുന്നത്. കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, മീരാജാസ്മിൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്