നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ദുബായിൽ നിന്നു വന്ന പാലക്കാട് സ്വദേശി മുഹമ്മദ് ആണ് 38 ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസിന്റെ പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വർണം ഗർഭനിരോധന ഉറകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. തുടർച്ചയായ ആറാം ദിവസമാണ് ഇവിടെ സ്വർണം പിടികൂടുന്നത്.