തൃപ്പൂണിത്തുറ: വീടുകയറി ആക്രമിച്ച കേസിൽ ആറു പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. നടക്കാവ് തുണ്ടാശേരി വീട്ടിൽ അജിത് കുമാർ (25), പൂത്തോട്ട കമ്പിവേലിക്കകം നെടുവേലിൽ വീട്ടിൽ ഷോഗൻ (20), പൂത്തോട്ട ലക്ഷംവീട് നിസാർ (19), ചെമ്പ് നികർത്തിൽ ആദിത്യൻ (20), ഉദയംപേരൂർ പൂതുറ അനന്തു (24), ഉദയംപേരൂർ ചുളളിക്കാട്ട് അനന്തു (22) എന്നിവരെയാണ് ഉദയംപേരൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ 23ന് രാത്രി 10 ഓടെ കേസിലെ ഒന്നാം പ്രതിയായ അജിത്ത്കുമാറിന്റെ കാമുകിയുടെ മുൻകാമുകനായ പൂത്തോട്ട കമ്പിവേലിക്കകം ഭാഗത്ത് താമസിക്കുന്ന അജിത്തിന്റെ വീട്ടിലെത്തിയ പ്രതികൾ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി അജിത്തിനെയും അമ്മയെയും മർദിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.