കൊരട്ടി: വാലുങ്ങാമുറി എച്ച്എം എൽപി സ്കൂളിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ഫെബ്രുവരി 19ന് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽനിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം യോഗത്തിനു മുൻപ് സ്കൂളിൽ എത്തിച്ചേരും. വൈകിട്ട് 5ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ശതാബ്ദി സ്മാരകത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും.
ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ചാലക്കുടി എംഎൽഎ സനീഷ്കുമാർജോസഫ്, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു എന്നിവർ രക്ഷാധികാരികളായിരിക്കും. തിരുമുടിക്കുന്ന് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി ചെയർമാനും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി വൈസ് ചെയർമാനുമായിരിക്കും. കെ.ആർ. സുമേഷ്, എ.എ. ബിജു, എം.വി. ജോസ്, ബിനു മഞ്ഞളി, ഷിജു ആച്ചാണ്ടി, ഡേവിസ് വല്ലൂരാൻ, അവരാച്ചൻ തച്ചിൽ, ജോയിജോൺ, വി.കെ. വർഗീസ്, സുബ്രൻ കൂട്ടാല, വി.കെ. കൃഷ്ണൻ, കെ.എൽ. ബാബു, പി.പി. കുര്യാക്കോസ് എന്നിവർ ചുമതലക്കാരായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ട്.