ആലുവ: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയിൽ പൊതുസമ്മേളനവും സിമ്പോസിയവും നടത്തി. സ്ഥാപകനായ പൗലോസ് മാർ അത്താനാസിയോസ് വലിയ തിരുമേനിയുടെ കബറടത്തിൽനിന്നും കൊളുത്തിയ തിരിയിൽനിന്നു നിലവിളക്ക് കത്തിച്ച് ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.
സമ്മേളനത്തിൽ സൺഡേ സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലീത്ത സിംപോസിയത്തിൽ മോഡറേറ്ററായിരുന്നു.
വിവിധ വിഷയങ്ങളിൽ എ. ജയശങ്കർ, പി.വി. ജേക്കബ് എന്നിവർ പ്രഭാഷണം നടത്തി. വികാരി ഫാ. വർഗീസ് വി. അരീക്കൽ, ഷെവ. എം.ജെ. മർക്കോസ്, പി.വി.ഏല്യാസ്, റോയി തോമസ്, പി.വി. പൗലോസ്, എം.കെ. വർഗീസ്, ഷെവ. സി.വൈ. വർഗീസ് എന്നിവർ പ്രസംഗിച്ചു.