പറവൂർ: ചരിത്രപ്രസിദ്ധമായ ഗോതുരുത്ത് ദ്വീപിലെ സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ടത് ചവിട്ടുനാടക ആചാര്യൻ ജോസഫ് സലിം ആശാൻ ചിട്ടപ്പെടുത്തിയ ‘ശബരിമല ശ്രീധർമശാസ്താവ്' എന്ന ചവിട്ടുനാടകത്തിന്റെ ഒരു ഭാഗം അവതരിപ്പിച്ചായിരുന്നു.
കേരളത്തിൽ പോർച്ചുഗീസുകാരുടെ വരവിനോടൊപ്പം ആവിർഭവിച്ച ക്രിസ്തീയ പാരമ്പര്യകലയായ ചവിട്ടുനാടകത്തിന്റെ ഈറ്റില്ലമായ ഗോതുരുത്തിൽ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എ ഗ്രേഡ് ലഭിച്ച ഇതേ സ്കൂളിലെ വിദ്യാർഥികൾ പുതുതായി ചിട്ടപ്പെടുത്തിയ ശ്രീധർമശാസ്താവിലെ ഒരു ഭാഗം അവതരിപ്പിച്ചാണ് വിശിഷ്ടാതിഥികളെയും മറ്റും വേദിയിലേക്ക് വരവേറ്റത്. വേഷവിതാനങ്ങളണിഞ്ഞ കുട്ടികളോടൊപ്പം പടമെടുത്തായിരുന്നു തുടക്കവും.
സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷനായി. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അനുഗ്രഹ പ്രഭാഷണം നടത്തി. മോൺ. ഡോ. ആന്റണി കുരിശിങ്കൽ, ഫാ. ഷിജു കല്ലറക്കൽ, ഫാ. ആന്റണി ബിനോയ് അറക്കൽ, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഹണി ജെ. അലക്സാണ്ടർ, എഇഒ സി.എസ്. ജയദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.