പറവൂർ: ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റായി വാർഡ് 15 കൂട്ടുകാടുനിന്നു വിജയിച്ച സിപിഎമ്മിലെ ലീന വിശ്വൻ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം സിപിഐയിലെ ദിവ്യ ഉണ്ണികൃഷ്ണൻ പ്രസിഡന്റു സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ചൊവ്വ രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ പറവൂർ സപ്ലൈ ഓഫീസർ ടി. സഹീർ വരണാധികാരിയായി. എൽഡിഎഫ് 13, യുഡിഎഫ് അഞ്ച് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.
ന്നു. ലീന വിശ്വന് 13 വോട്ടും, കോൺഗ്രസിലെ ഷൈജ സജീവിന് അഞ്ച് വോട്ടും ലഭിച്ചു.തിരഞ്ഞെടുപ്പിനു ശേഷം ലീന വിശ്വൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൂട്ടുകാട് എടക്കാട്ട് ഇ.വി. വിശ്വനാഥനാണ് ലീനയുടെ ഭർത്താവ്. വിനു വിശ്വനാഥൻ, വിഷ്ണുപ്രിയ സുമേഷ് എന്നിവർ മക്കളാണ്.