മൂവാറ്റുപുഴ: മൂവാറ്റുപുഴ സിറ്റിസണ്‍സ് ഡയസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും റിപ്പബ്ലിക് ദിന സംഗമവും നാളെ നടക്കുമെന്ന് ഡയസ് ചെയർമാൻ പി.എസ്.എ. ലത്തീഫ്, സെക്രട്ടറി എൻ. രമേഷ്, ട്രഷറർ ടി.എസ്. മുഹമ്മദ് എന്നിവർ അറിയിച്ചു. 1997 ഓഗസ്റ്റിൽ മൂവാറ്റുപുഴയിൽ രൂപംകൊണ്ട കൂട്ടായ്മയാണ് സിറ്റിസണ്‍സ് ഡയസ്.
നിരവധി ചർച്ചകളും പ്രഭാഷണങ്ങളും ഇതര പ്രവർത്തനങ്ങളും ഡയസിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. വൈകുന്നേരം മൂന്നിന് മൂവാറ്റുപുഴ നിർമല ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിന സംഗമം കേരള അഡ്മനിസ്ട്രേറ്റീവ് ചെയർമാനും കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസുമായ സി.കെ. അബ്ദുൾ റഹീം ഉദ്ഘാടനം ചെയ്യും. ജൂബിലി ദിനാഘോഷത്തിന്റെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിക്കും.
‘ഭരണഘടനാ നിർമിതി, അടിസ്ഥാനഘടന, മൂല്യങ്ങൾ’ എന്ന വിഷയത്തിൽ എം.പി. മത്തായി പ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷൻ പി.പി.എൽദോസ്, നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ആന്റണി പുത്തൻകുളം, സെന്റ് ജോർജ് ആശുപത്രി മാനേജിംഗ് ഡയറക്ടർ പോൾ പി. കല്ലുങ്കൽ, പി.എം. റഫീഖ് എന്നിവർ പ്രസംഗിക്കും.