വാഴക്കുളം: മര്‍ച്ചന്റ്സ് അസോസിയേഷന്റെ 50-ാം വാര്‍ഷികാഘോഷം നാളെ നടത്തും. വൈകുന്നേരം 4.30ന് അസോസിയേഷന് ഓഫീസ് അങ്കണത്തില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് കാര്‍മല്‍ സിഎംഐ പബ്ലിക് സ്കൂൾ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ഘോഷയാത്ര. പൊതുസമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. മാത്യു കുഴല്നാടന് എംഎല്‍എ ജൂബിലി സന്ദേശം നല്‍കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ് നല്കി ആദരിക്കും. ജസ്റ്റിസ് സോഫി തോമസ് (ജന്മനാടിന്റെ ആദരം), സോണി ജെയിംസ് (ആതുര സേവനം), പ്രഫ. കെ. ജോര്‍ജ് ജയിംസ്(വിദ്യാഭ്യാസം), ബേബി ജോണ്‍ (പൈനാപ്പിള്‍ മേഖല), പരേതനായ നായ്ക് പി.ഡി. ആന്റണി (മരണാനന്തര ബഹുമതി), റഷീദ് മുഹമ്മദ് (കലാരംഗം), മധു മാധവന് (കായികം), വര്‍ക്കി ചുണ്ടംതടത്തില്‍ (കാര്‍ഷികം) എന്നിവരെയാണ് ആദരിക്കുക.