കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് നെല്ലിക്കുഴി ചുവപ്പൻ കുന്നിൻ പൂർത്തീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ നിർവഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് ആറ് ലക്ഷം മുടക്കി പത്താം വാർഡിൽ ചുവപ്പൻ കുന്നിൽ തുടങ്ങിവച്ച കുടിവെള്ള പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം അനുവദിച്ച് പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എ. മുഹമ്മദ്, നിസ മോൾ ഇസ്മായിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.ബി. ജമാൽ, പഞ്ചായത്തംഗം ഷഹന അനസ്, ഗുണഭോക്തൃ കമ്മിറ്റി പ്രസിഡന്റ് ബാവു ഇടപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.