കോതമംഗലം: എന്റെ നാട് അഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി വഴി താലൂക്കിൽ ഒരു ലക്ഷം ഏത്തവാഴ വിത്തുകൾ സൗജന്യമായി നൽകുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം. സൊസൈറ്റിയുടെ കാർഷിക സമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ ഗൃഹകേന്ദ്രീകൃത കൃഷി പ്രോത്സാഹന പദ്ധതിയാണ് കാർഷിക സമൃദ്ധി.
പദ്ധതിയുടെ ഭാഗമായി താൽപ്പര്യമുള്ളവർക്ക് വിത്തും വളവും സൗജന്യമായി നൽകും. ആദ്യഘട്ടമായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഉയർന്ന ഗുണമേന്മയുള്ള വാഴ വിത്തുകളാണ് നൽകുന്നത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി കർഷകർക്ക് മാന്യമായ വില ഉറപ്പാക്കാൻ വൈകാതെ കാർഷിക വിപണന കേന്ദ്രം ആരംഭിക്കുമെന്നും ഷിബു പറഞ്ഞു. ജോർജ് അന്പാട്ട് അധ്യക്ഷത വഹിച്ചു. സി.കെ. സത്യൻ, പി.എ. പാദുഷ, സി.ജെ. എൽദോസ്, ജോഷി പൊട്ടയ്ക്കൽ, കെ.എം. പോൾ, ജൂലിയസ് തോമസ് എന്നിവർ പ്രസംഗിച്ചു.