മൂവാറ്റുപുഴ: ശബരി റെയിൽ പദ്ധതി വേഗത്തിൽ യാഥാർഥ്യമാക്കണമെന്നു ബെന്നി ബെഹനാൻ എംപി ആവശ്യപ്പെട്ടു. ശബരി പദ്ധതി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ഡീൻ കുര്യാക്കോസ് എംപി നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വികസനത്തിനു കരുത്തായി മാറുന്ന പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അലംഭാവം കാണിച്ചാൽ പാർലമെന്റിൽ രണ്ടാം ഘട്ട സമരത്തിനു എംപിമാർ മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാടിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നു ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘടനം ചെയ്തു. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ മുഖ്യ പ്രഭാഷണം നടത്തി.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹിം എംഎൽഎ, മുൻ എംപിമാരായ പി.സി. തോമസ്, കെ. ഫ്രാൻസിസ് ജോർജ്, മുൻ എംഎൽഎ ജോണി നെല്ലൂർ, ജെയ്സണ് ജോസഫ്, എ. മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാ ചെയർമാൻ പി.പി. എൽദോസ്, പി.എം. അമീർ അലി, പി.എ. ബഷീർ, ജോസ് പെരുന്പിള്ളിക്കുന്നേൽ, കെ.പി. ജോയി, ഷിബു തെക്കുംപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.