തൊടുപുഴ: ഇടവെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ ലത്തീഫ് മുഹമ്മദിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റായിരുന്ന എ.കെ. സുഭാഷ്കുമാർ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പു നടന്നത്. എൽഡിഎഫും ബിജെപിയും വിട്ടുനിന്നതിനാൽ ഏകപക്ഷീയമായിരുന്നു തെരഞ്ഞെടുപ്പ്.
മുൻ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. യുഡിഎഫ് -9, എൽഡിഎഫ് -3, ബിജെപി -1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
ഹലീമ നാസർ പഞ്ചായത്ത്
വൈസ് പ്രസിഡന്റ്
കോടിക്കുളം: പഞ്ചായത്ത് വൈസ് പ്രസിഡന്റായി മുസ്ലീം ലീഗിലെ ഹലീമ നാസറിനെ തെരഞ്ഞെടുത്തു. ഹലീമയ്ക്ക് ഏഴും സിപിഎമ്മിലെ ഷെർളി ആന്റണിക്കു അഞ്ചും വോട്ടുകൾ ലഭിച്ചു.
യുഡിഎഫ് ധാരണ പ്രകാരം കേരള കോണ്‍ഗ്രസിലെ രമ്യ മനു രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, അംഗങ്ങളായ ബിന്ദു പ്രസന്നൻ, ജേർലി റോബിൻ, ഷൈനി ബെന്നി, രമ്യ മനു, ഷൈനി സുനിൽ, യുഡിഎഫ് നേതാക്കളായ ജോഷി വടാട്ട്, വി.യു. അക്ബർ, അൻഷാദ് കുറ്റിയാനി, ബഷീർ പള്ളിമുക്കിൽ, ജോസ് വടക്കേക്കരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.