കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഒരുക്കിയ സ്റ്റാൾ ജനശ്രദ്ധയാകർഷിക്കുന്നു. ജില്ലയിലെ വികസന ക്ഷേമപ്രവർത്തനങ്ങളുടെ ഫോട്ടോകളും ഇടുക്കിയിലെ ടൂറിസം മേഖലകളിലെ കൗതുക കാഴ്ചകളും ഉൾപ്പെടെ നിരവധി ചിത്രങ്ങളാണു പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയുടെ അൻപതാം വാർഷികവേളയിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം ജില്ല കൈവരിച്ച നേട്ടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്.
ഇടുക്കി ഡാമിന്റെ നിർമാണം, ഡാം നിർമാണത്തിനു മുന്പുള്ള കുറവൻ-കുറത്തി മലനിരകൾ, അണക്കെട്ട് നിർമാണത്തിനു വഴിതെളിച്ച ആദിവാസി ചെന്പൻ കൊലുന്പന്റെ ചിത്രം എന്നിവ പുതുതലമുറ കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നുണ്ട്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരണങ്ങളായ ജനപഥം, കേരള കാളിംഗ്, ലഘുലേഖകൾ, ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവിധ കൈപ്പുസ്തകങ്ങൾ എന്നിവയുടെ സൗജന്യ വിതരണവും സ്റ്റാളിൽ നടത്തുന്നുണ്ട്.
ചിത്രങ്ങളെടുക്കാനും മത്സരത്തിൽ പങ്കെടുത്തു സമ്മാനം നേടാനും സ്റ്റാളിൽ അവസരമൊരുക്കിയിട്ടുണ്ട്. ’ഇടുക്കി എന്റെ അഭിമാനം’ ഫോട്ടോബൂത്തിൽനിന്നു ചിത്രങ്ങളെടുത്തു ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ കമന്റായി നൽകാം.
ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന മികച്ച ചിത്രത്തിനു സമ്മാനം നൽകും. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ യഥാക്രമം 1500, 1000, 500 രൂപ വീതമാണ് സമ്മാനം. 31നകം ആദ്യം 15 കെ ലൈക്കുകൾ നേടുന്നയാൾക്കു ബംബർ സമ്മാനവും നൽകും.