തൊടുപുഴ: ഡിപോൾ പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷ സമാപനം വിവിധ പരിപാടികളോടെ നടക്കുമെന്നു പ്രിൻസിപ്പൽ ഫാ. സിബി കെ.ജോണ്‍, വൈസ് പ്രിൻസിപ്പൽ ഫാ. ടിനു അടപ്പൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാഷ്മോബ് സംഘടിപ്പിക്കും. 28നു ലഹരിക്കെതിരേ മാരത്തണ്‍ സംഘടിപ്പിക്കും. ഡിപോൾ സ്റ്റേഡിയത്തിൽനിന്നു ആരംഭിച്ച് മങ്ങാട്ടുകവല, വെങ്ങല്ലൂർ ബൈപാസ്, ഷാപ്പുംപടി, കാഞ്ഞിരമറ്റം ബൈപാസ്, മങ്ങാട്ടുകവല സ്കൂളിൽ സമാപിക്കും. വിജയികൾക്ക് 10,001, 7,001, 3,001 രൂപ ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും നൽകും.
ജൂബിലി ആഘോഷ സമാപനം ഫെബ്രുവരി നാലിനു നടക്കും. വൈകുന്നേരം നാലിനു നടക്കുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. വിൻസെൻഷ്യൻ സുപ്പീരിയർ ജനറൽ ഫാ. ജോണ്‍ കണ്ടത്തിൻകര അധ്യക്ഷത വഹിക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. സംവിധായകൻ ലാൽ ജോസ്, പിന്നണി ഗായിക രാജലക്ഷ്മി എന്നിവർ പങ്കെടുക്കും.
ഡീൻ കുര്യാക്കോസ് എംപി, പി.ജെ. ജോസഫ് എംഎൽഎ, പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. മാത്യു കക്കാട്ടുപിള്ളിൽ, നഗരസഭാ ചെയർമാൻ സനീഷ് ജോർജ്, വാർഡ് കൗണ്‍സിലർ മുഹമ്മദ് അഫ്സൽ എന്നിവർ പ്രസംഗിക്കും. ജൂബിലി വർഷത്തിൽ വീടില്ലാത്ത ഒരു കുടുംബത്തിനു ഭവനം നിർമിച്ചു നൽകും. സ്കൂളിലെ കുട്ടികളുടെ പരിശീലനത്തിനായി സ്വിമ്മിംഗ് പൂളും നിർമിക്കും. 1964-ലാണു സ്കൂൾ ആരംഭിച്ചത്. പ്രീ പ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളാണ് ഇവിടെയുള്ളത്. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ നിരവധി അംഗീകാരങ്ങൾ നേടിയെടുക്കാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. പത്രസമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് ഹെജി പി. ചെറിയാൻ, അജേഷ് പി. ജോണ്‍, പി.ഡി. അനീഷ് എന്നിവരും പങ്കെടുത്തു.