കുട്ടിക്കാനം: കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവറോണ്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോണ്‍ഗ്രസ് കുട്ടിക്കാനത്തു നടക്കും. കുട്ടിക്കാനം മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ഫെബ്രുവരി 10 മുതൽ 14 വരെയാണു പരിപാടി സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 12നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. നാനോസയൻസും നാനോടെക്നോളജിയും മാനുഷിക ക്ഷേമത്തിന് എന്ന വിഷയത്തെ ആധാരമാക്കിയാണു പരിപാടി സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 12നു രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. നാനോസയൻസും നാനോടെക്നോളജിയും മാനുഷിക ക്ഷേമത്തിന് എന്ന വിഷയത്തെ ആധാരമാക്കിയാണു പരിപാടി സംഘടിപ്പിക്കുന്നത്.