പാവറട്ടി: മുല്ലശേരി പഞ്ചായത്തിലെ എലവത്തൂർ താണവീഥി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് മൂന്നു വർഷം. മുല്ലശേരി പഞ്ചായത്തിലെ കിഴക്കൻ മേഖലയായ ഊരക, എലവത്തൂർ, പേനകം, മതുക്കര, മാടക്കാക്കൽ എന്നി പ്രദേശത്തെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ നാല് ബസുകളും നിരവധി സ്കൂൾ വാഹനങ്ങളും ഓടുന്ന വഴി തീർത്തും സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. പരപ്പുഴ പാലം നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ബസുകളും മറ്റു വാഹനങ്ങളും ഈ ഗ്രാമീണ റോഡിൽ കൂടെയാണു പോയിരുന്നത്. അതും ഈ റോഡ് തകരുന്നതിനു കാരണമായി.
പരപ്പുഴ പാലം ഉദ്ഘാടനത്തിനു മന്ത്രി വന്നപ്പേൾ പൊതുപ്രവർത്തകനായ സദാശിവൻ മതുക്കര റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നിവേദനം നൽകിയിന്നു. റോഡ് ഫുൾ ടാറിംഗ് നടത്തിയില്ലങ്കിലും തൽക്കാലം കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം. അധികാരികൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്ന നിലപാട് തുടർന്നാൽ കക്ഷിരാഷ്ട്രിയത്തിന് അതീതമായി ജനങ്ങൾ സമരരംഗത്ത് ഇറങ്ങാനുള്ള തയാറെടുപ്പിലാണ്.