കൊച്ചി: കളമശേരി കൈപ്പട മുഗള്‍ വാടക വീട്ടില്‍ നിന്നും പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതിയെ മലപ്പുറത്ത് നിന്നും പോലീസ് പിടികൂടി. വീട് വാടകയ്ക്കെടുത്ത് ഇറച്ചി വിതരണം നടത്തിവന്ന പാലക്കാട് മണ്ണാര്‍ക്കാട്, ഒതുക്കും പുറത്ത് ജുനൈസിനെയാണ് കളമശേരി പോലീസ് പിടികൂടിയത്.
കഴിഞ്ഞ 12ന് നഗരസഭ ആരോഗ്യ വിഭാഗത്തിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച 515 കിലോ ഗ്രാം ഇറച്ചി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മൂന്നു ദിവസം മലപ്പുറത്ത് ക്യാമ്പ് ചെയ്താണ് പൊന്നാനിയില്‍ നിന്നും കളമശേരി പോലീസ് ഇയാളെ പിടികൂടിയത്.