കിഴക്കമ്പലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുന്നത്തുനാട് മോറക്കാല പോക്കാട്ട് വീട്ടിൽ രഞ്ജിത്തി(26) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഠിന ദേഹോപദ്രവം, കൊലപാതക ശ്രമം, ആയുധ നിയമം ഉൾപ്പടെ ആറു കേസുകളിൽ പ്രതിയാണ്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ നവംബറിൽ പള്ളിക്കരയിലുള്ള ബാറിന്റെ കോമ്പൗണ്ടിൽ വച്ച് മിഥുൻ എന്നയാളേയും, സുഹൃത്തിനേയും ആക്രമിച്ച് ബൈക്ക് കവർച്ച ചെയ്യാൻ ശ്രമിച്ച കുറ്റത്തിന് കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 67 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 42 പേരെ നാടുകടത്തി.