കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യാത്രക്കായി ഇളവുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. അന്നേ ദിവസം മെട്രോ യാത്രയ്ക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആയിരിക്കും. 40, 50, 60 രൂപ ടിക്കറ്റുകള്‍ക്ക് യഥാക്രമം 10, 20, 30 രൂപ വീതം ഇളവും ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്തു രൂപയായി തുടരും. രാവിലെ ആറു മുതല്‍ എട്ടു വരെയും രാത്രി മുതല്‍ 11 വരെയുമുള്ള 50 ശതമാനം ഇളവ് തുടരും.
റിപ്പബ്ലിക് ദിനത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക നിരക്കിനും ഈ സമയങ്ങളില്‍ 50 ശതമാനം ഇളവ് ലഭിക്കും. ഇപ്രകാരം ആലുവ മുതല്‍ എസ് എന്‍ ജംഗ്ഷന് വരെ രാവിലെ ആറു മുതല്‍ എട്ടു വരെയും രാത്രി മുതല്‍ 11 വരെയും വെറും 15 രൂപ നിരക്കില്‍ യാത്ര ചെയ്യാം. 26ന് പുതുതായി കൊച്ചി വണ്‍ കാര്‍ഡ് വാങ്ങുന്നവര്‍ക്ക് കാര്‍ഡ് നിരക്കും വാര്‍ഷിക ഫീസും ഉള്‍പ്പെടെ 225 രൂപ കാഷ്ബാക്ക് ആയി ലഭിക്കും.