കൊച്ചി: 26ന് രാവിലെ ഒമ്പതിന് സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മന്ത്രി പി. രാജീവ് പതാക ഉയര്‍ത്തും. 27 പ്ലാറ്റൂണുകളിലായി ആയിരത്തിലധികം പേർ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും.
പോലീസ്, എക്സൈസ്, കസ്റ്റംസ് കേഡറ്റ് കോപ്സ്, സീ കേഡറ്റ് കോപ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി (ആര്‍മി, നേവല്‍), അഗ്നി രക്ഷാ സേന, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള ടീം കേരള, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് എന്നിവരും സ്കൂൾ വിദ്യാർഥികളും പരേഡിന്റെ ഭാഗമാകും. അവസാന ഘട്ട പരേഡ് പരിശീലനം ഇന്ന് നടക്കും.