കളമശേരി: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ചിറ്റൂർ കല്ലിങ്കൽ ഹൗസിൽ കെ.വി. അരുണി(26)നെയാണു പോലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസ് കൊരട്ടി ഭാഗത്ത് വച്ച് പ്രതി സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഉരസി നിർത്താതെ പോയി എന്ന കാരണത്താൽ ബസിനെ പിന്തുടർന്ന് കളമശേരി അപ്പോളോ ജംഷനിൽ വച്ച് കാർ വട്ടംവച്ച് നിർത്തിച്ച് ഡ്രൈവറെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു.