കൊച്ചി: റോഡിലേക്ക് അലക്ഷ്യമായി തൂങ്ങിക്കിടന്ന കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്. തലയ്ക്ക് ഗുരുതര പരിക്കേറ്റ മരട് ഇടയത്ത് വീട്ടില്‍ എരൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഇ.പി. അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെല്‍ഡിംഗ് ജോലികള്‍ ചെയ്തുവരുന്നയാളാണ് അനില്‍കുമാര്‍. ഇയാള്‍ ജോലി ചെയ്യുന്ന വര്‍ക്ക്ഷോപ്പിന്റെ ഉടമ അനസ് എന്നയാളുടെ മാതാവിനെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം എരൂരിലെ വീട്ടിലേക്ക് മടങ്ങിവരുന്ന വഴി രാത്രി ഒമ്പതോടെയായിരുന്നു അപകടം. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും തൂങ്ങിക്കിടന്ന കേബിള്‍ക്കുരുക്കില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ഉടക്കുകയും നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞതോടെ അനില്‍കുമാര്‍ തെറിച്ചുവീഴുകയുമായിരുന്നു. തലയിലെ ഹെല്‍മെറ്റ് ഊരിത്തെറിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ് ചെവിയിലൂടെ ചോര ഒലിച്ച നിലയിലായ അനില്‍കുമാറിനെ സമീപത്തുണ്ടായിരുന്നവര്‍ ഉടനെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
കഴിഞ്ഞമാസം എറണാകുളം സൗത്ത് ലായം റോഡിലും താഴ്ന്നുകിടന്ന കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റിരുന്നു. കൊച്ചി കപ്പല്‍ശാലയിലെ മുന്‍ കോണ്ട്രാക്ടര് കെ.ബി സാബു, ഭാര്യയും രുദ്രവിലാസം സ്കൂളിലെ പ്രധാന അധ്യാപികയുമായ ടി.പി സിന്ധു എന്നിവര്‍ക്കായിരുന്നു ദുരനുഭവമുണ്ടായത്. കഴിഞ്ഞമാസം 27നായിരുന്നു സംഭവം.