കൊച്ചി: ഭാര്യയെ ശല്യംചെയ്തെന്നാരോപിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വളഞ്ഞമ്പലം സ്വദേശി കിരൺ ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ തേവര വിദ്യാവിഹാര്‍ നികര്‍ത്തില്‍ വീട്ടില്‍ സജീഷ് (പാപ്പാന്) പോലീസ് പിടിയിലായി. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സജീഷിന്റെ സുഹൃത്തായിരുന്നു കിരണ്‍. സജീഷിന്റെ സുഹൃത്തുക്കളായ പ്രണവും അമല്‍ജിത്തുമായി ചേര്‍ന്നാണ് കിരണിനെ മര്‍ദിച്ചത്. കിരണിന്റെ പരാതിയില്‍ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.