മറയൂര്‍: പുതുവത്സരദിനത്തില്‍ തമിഴ്നാട്ടില്‍നിന്നു എത്തിയ വിനോദസഞ്ചാരി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തൂവാനം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഇക്കോ ടൂറിസം പരിപാടികള്‍ പുനരാരംഭിച്ചു.
ആലാംപെട്ടി ബേസ് സ്റ്റേഷനില്‍ മൂന്നാര്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശീലനം നല്കി. തൂവാനം ട്രക്കിംഗിനിടെ സുരക്ഷിതമായി നദി മുറിച്ചുകടക്കാന്‍ ഗ്രാന്റീസ് മരങ്ങള്‍കൊണ്ടു പാലം നിര്‍മിച്ചു. വെള്ളച്ചാട്ടത്തിനു സമീപത്ത് ആഴമേറിയതും അപകടസാധ്യതയുമുള്ള ഭാഗങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. വരയാടുകളുടെ പ്രജനനത്തെത്തുടര്ന്ന് അടുത്ത മാസം ഇരവികുളം നാഷണല്‍ പാര്‍ക്ക് അടയ്ക്കുമ്പോള്‍ ഇക്കോ ടൂറിസം പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ടൂറിസ്റ്റുകൾ ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് എത്തുന്നത്. ട്രക്കര്മാര്ക്കുള്ള പരിശീലനപരിപാടിയുടെ ഉദ്ഘാടനം മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ് നിർവഹിച്ചു.
മുന്നാര്‍ ഫയര്‍ അസി. സ്റ്റേഷന് ഓഫീസര്‍ ടി.ആര്. പ്രദീപ്, ഫയര്‍ റസ്ക്യു ഓഫീസര്‍ എം. അഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. ചടങ്ങില്‍ ചിന്നാര്‍ അസി. വൈല്‍ഡ് ലൈഫ് വാര്ഡന് നിധിന് ലാല്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. മുത്തുകുമാര്‍, പി. മണിലാല്‍, ഇഡിസി സെക്രട്ടറി അന്‍ഫാസ് തങ്കപ്പന് എന്നിവര്‍ പ്രസംഗിച്ചു.