തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായ രണ്ടാം ഘട്ട പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ലഹരിയില്ലാ തെരുവ് പരിപാടി 26നു ഉച്ചകഴിഞ്ഞു മൂന്നിനു തൊടുപുഴയിലെ നാലു കേന്ദ്രങ്ങളിൽ നടത്തും. ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ, സാമൂഹ്യനീതി വകുപ്പ്-നശാമുക്ത് ഭാരത് അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു ലഹരിക്കെതിരായ സന്ദേശം ഉൾകൊള്ളുന്ന ഫ്ളാഷ് മോബ്, തെരുവുനാടകം, ഗാനമേള, മാജിക് മിമിക്രി എന്നിവ ഇതോടനുബന്ധിച്ചു സംഘടിപ്പിക്കും.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷൻ, പോലീസ്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എക്സൈസ് വിമുക്തി മിഷൻ, പോലീസ്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്.